ഇന്ധന-പാചക വാതക വിലവർധന: യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു

By Syndicated , Malabar News
Protest on fuel price hike
Ajwa Travels

തിരുവനന്തപുരം: ഇന്ധന-പാചക വാതക വില വർധനവിനെതിരെ യുഡിഎഫ് സംസ്‌ഥാന വ്യാപക കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ എന്നിവരടക്കമുള്ള നേതാക്കൾ വീടുകളിൽ കുടുംബത്തോടൊപ്പം ഒരു മണിക്കൂർ സത്യഗ്രഹം നടത്തി. ഇന്ന് രാവിലെ 10 മണി മുതൽ 11 മണി വരെയായിരുന്നു സത്യഗ്രഹ സമരം.

ഇന്ധനത്തിന് എല്ലാ ദിവസവും വില കൂട്ടുന്ന കേന്ദ്രത്തോടൊപ്പം അധിക നികുതി കുറക്കാതെ സംസ്‌ഥാന സർക്കാരും ജനത്തെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി. സംസ്‌ഥാനത്തെ അഞ്ച് ലക്ഷത്തോളം വീടുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു സമരം.

Read also: കിറ്റെക്‌സിനെ കർണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE