കിറ്റെക്‌സിനെ കർണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

By Syndicated , Malabar News
Rajeev_Chandrashekhar
Ajwa Travels

ന്യൂഡെൽഹി: കിറ്റെക്‌സ് ഗ്രൂപ്പിനെ കർണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി സംസാരിച്ചുവെന്നും വ്യവസായം ആരംഭിക്കാൻ എല്ലാ വിധ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു എന്നും രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്‌തു. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പിന്തുണയോടെ കിറ്റെക്‌സ് ഗ്രൂപ്പിന് കർണാടയിൽ നിക്ഷേപം നടത്താനുള്ള അവസരം ഒരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, പരിശോധനകളുടെ പേരില്‍ ബുദ്ധിമുട്ടിക്കില്ലെന്ന്‌ തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെടി രാമറാവു കിറ്റെക്‌സിന് ഉറപ്പ് നൽകി. തെലങ്കാനയില്‍ നിക്ഷേപം നടത്തിയാൽ മനസമാധാനത്തോടെ വ്യവസായം നടത്താന്‍ അന്തരീക്ഷം ഒരുക്കുമെന്നും രാമറാവു പറഞ്ഞു. തെലങ്കാനയില്‍ ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയുടെ പദ്ധതിയാണ് കിറ്റക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read also: എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE