നിയമലംഘനം; കിറ്റെക്‌സിന് തൊഴിൽ വകുപ്പിന്റെ നോട്ടീസ്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കിഴക്കമ്പലത്തെ കിറ്റെക്‌സ്‌ കമ്പനി തൊഴിൽ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും കമ്പനിക്ക് നോട്ടീസ് നൽകിയെന്നും മന്ത്രി പറഞ്ഞു. അനാവശ്യ റെയ്‌ഡുകൾ നടത്തി സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്ന് കമ്പനി ചെയർമാൻ സാബു എം ജേക്കബിന് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു.

തൊഴിൽ മന്ത്രിയുടെ നിർദ്ദേശപ്രകാരം ലേബർ കമ്മീഷൻ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് നിയമലംഘനം കണ്ടെത്തിയത്. തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പല നടപടികളും കമ്പനിയിൽ നടക്കുന്നുണ്ട്. സർക്കാർ നടപടിയിൽ എതിർപ്പുണ്ടെങ്കിൽ വിവാദങ്ങൾ ഉണ്ടാക്കുന്നതിന് പകരം പരാതി നൽകണമായിരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Also Read: സുപ്രീം കോടതിയിലെ നാല് ജഡ്‌ജിമാര്‍ക്ക് കോവിഡ്; 150ലധികം ജീവനക്കാര്‍ ക്വാറന്റെയ്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE