തിരുവനന്തപുരം: ഫാക്‌ടറി തൊഴിലാളി ജോലിക്കിടെ അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എംഡിയുമായ സാബു എം ജേക്കബ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
ഫാക്‌ടറിയിലുണ്ടായ അപകടത്തിൽ തൊഴിലാളിയായ പിടി അജീഷ് ആണ് മരണപ്പെട്ടത്. 2014 മെയ് 24നായിരുന്നു സംഭവം. കിഴക്കമ്പലം സംഭവത്തില്‍ സാബു എം ജേക്കബ് വിചാരണ നേരിടണമെന്നും ഫാക്‌ടറി നടത്തിപ്പിന്റെ ചുമതല അടക്കം കാര്യങ്ങള്‍ വിചാരണ വേളയിലാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിലെ കേസ്. ഫാക്‌ടറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ വീഴ്‌ച വരുത്തിയെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ ഫാക്‌ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്‌ടർ നല്‍കിയ പരാതിയിലാണ് സാബു എം ജേക്കബിനെതിരെ കേസെടുത്തത്.
Most Read: അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത; യെല്ലോ അലർട്