വിഎസിനും കെടി. തോമസിനും പി. നാരായണനും പത്‌മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്‌മഭൂഷൺ

നടൻ ധർമേന്ദ്രയ്‌ക്ക് മരണാനന്തര ബഹുമതിയായി പത്‌മവിഭൂഷൺ ലഭിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള കലാകാരൻ എൻ. രാജത്തിനും പത്‌മവിഭൂഷൺ ബഹുമതി ലഭിച്ചു.

By Senior Reporter, Malabar News
Padma Awards 2026
Rep. Image (Image Courtesy: The Sunday Guardian)
Ajwa Travels

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്‌മ പുരസ്‌കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്‌റ്റിസ്‌ കെടി. തോമസിനും പി. നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്‌മവിഭൂഷൺ ലഭിച്ചു.

പത്‌മവിഭൂഷൺ ലഭിച്ച അഞ്ചുപേരിൽ മൂന്നുപേരും മലയാളികളാണ്. നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്‌മഭൂഷൺ പുരസ്‌കാരത്തിന് അർഹരായി. എ. മുത്തുനായകം (ശാസ്‌ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കൽ ദേവകി അമ്മ എന്നിവർക്കാണ് പത്‌മശ്രീ.

നടൻ ധർമേന്ദ്രയ്‌ക്ക് മരണാനന്തര ബഹുമതിയായി പത്‌മവിഭൂഷൺ ലഭിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള കലാകാരൻ എൻ. രാജത്തിനും പത്‌മവിഭൂഷൺ ബഹുമതി ലഭിച്ചു. അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്‌ട്ര), ഭഗവദ്‌ദാസ് റായ്‌ക്വാൾ (മധ്യപ്രദേശ്).

ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്‌മീർ), ബുദ്രി താതി (ഛത്തീസ്‌ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്‌ജി ലാൽ യാദവ് (യുപി), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്), ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ, വീരപ്പൻ വേട്ടയ്‌ക്ക് നേതൃത്വം നൽകിയ കെ. വിജയകുമാർ തുടങ്ങിയവർക്കും പത്‌മശ്രീ ലഭിച്ചു.

Most Read| ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE