കണ്ണൂർ: ക്രിസ്‌മസ്, പുതുവൽസര സീസൺ ആയതോടെ കണ്ണൂർ ജില്ലയിലെ മലയോര ടൂറിസ്‌റ്റ് കേന്ദ്രമായ പൈതൽമലയിൽ സഞ്ചാരികളുടെ തിരക്ക്. ദിവസങ്ങൾക്ക് മുമ്പേ തന്നെ റൂമുകൾ ബുക്ക് ചെയ്‌താണ് സഞ്ചാരികൾ പലരും ഇവിടേക്ക് എത്തുന്നത്. എന്നാൽ, ഒമൈക്രോൺ ഭീഷണി പുതിയ പ്രതിസന്ധി സൃഷ്‌ടിക്കുമോ എന്ന ആശങ്കയിലാണ് റിസോർട്ട് ഉടമകളും സഞ്ചാരികളും.
ക്രിസ്‌മസ്, പുതുവൽസര സീസണിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന മൂന്ന് ടൂറിസ്‌റ്റ് കേന്ദ്രങ്ങളാണ് പൈതൽമല, പാലക്കയം തട്ട്, കാഞ്ഞിരക്കൊല്ലി എന്നിവ. ഇവിടുത്തെ പ്രത്യേകതരം കാലാവസ്‌ഥ ആസ്വദിക്കാനാണ് ഭൂരിഭാഗം പേരും എത്തുന്നത്.
മഴ മാറിയതോടെ നിലവിൽ മലയിലും താഴ്‌വരയിലുമെല്ലാം കനത്ത മഞ്ഞാണ്. ഉച്ചയോടെ മലയും പരിസരവുമെല്ലാം കോട മഞ്ഞിൽ പൊതിയും. പൈതൽ മലയിൽ ആറ് റിസോർട്ടുകളിലായി 600 ഓളം പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്.
Most Read: കുട്ടികൾക്കുള്ള വാക്‌സിൻ നാളെ മുതൽ; മലപ്പുറത്ത് വിതരണം ആഴ്‌ചയിൽ നാല് ദിവസം








































