കുട്ടികൾക്കുള്ള വാക്‌സിൻ നാളെ മുതൽ; മലപ്പുറത്ത് വിതരണം ആഴ്‌ചയിൽ നാല് ദിവസം

By Trainee Reporter, Malabar News
Vaccine for children from tomorrow
Ajwa Travels

മലപ്പുറം: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ സംസ്‌ഥാനത്ത് നാളെ മുതൽ ആരംഭിക്കും. ഇതിനായി മലപ്പുറം ജില്ല പൂർണ സജ്‌ജമായതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 15 മുതൽ 18 വയസുവരെ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. രക്ഷിതാക്കൾക്കൊപ്പമാണ് കുട്ടികൾ എത്തേണ്ടത്. വാക്‌സിനേഷന് കോവിഡ് പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം.

രജിസ്‌റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് സ്‌പോർട് രജിസ്‌ട്രേഷൻ സൗകര്യവും ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക അറിയിച്ചു. ജില്ലയിൽ തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ ആയിരിക്കും കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് നൽകുക. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സൗകര്യം ഒരുക്കുമെന്നും ഡിഎംഒ അറിയിച്ചു.

നാളെ മുതൽ മലപ്പുറം താലൂക്ക് ആശുപത്രി, കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം, നിലമ്പൂർ ജില്ലാ ആശുപത്രി, എടവണ്ണ, ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രം, മഞ്ചേരി ജനറൽ ആശുപത്രി, അരീക്കോട്, കൊണ്ടോട്ടി, കുറ്റിപ്പുറം, തിരൂരങ്ങാടി, പൊന്നാനി, വണ്ടൂർ താലൂക്ക് ആശുപത്രികൾ, മങ്കട, മാറഞ്ചേരി, മേലാറ്റൂർ, നെടുവ, ഓമാനൂർ, താനൂർ, വെട്ടം, വേങ്ങര, കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, തിരൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ നടക്കുക.

Most Read: രാത്രി കർഫ്യൂ ഇന്ന് കൂടി; നിയന്ത്രണം തുടരാൻ സാധ്യത കുറവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE