രാത്രി കർഫ്യൂ ഇന്ന് കൂടി; നിയന്ത്രണം തുടരാൻ സാധ്യത കുറവ്

By Team Member, Malabar News
Night Curfew Ends In Kerala Today
Ajwa Travels

തിരുവനന്തപുരം: ഒമൈക്രോൺ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ഇന്ന് കൂടി തുടരും. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

അതേസമയം നിലവിലെ സാഹചര്യത്തിൽ രാത്രി കർഫ്യൂ നീട്ടാൻ സാധ്യതയില്ലെന്നാണ് ഉന്നത വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്‌. പുതുവൽസര ആഘോഷം പ്രമാണിച്ച് ആളുകളുടെ കൂട്ടം കൂടൽ ഒഴിവാക്കാൻ വേണ്ടിയാണ് പ്രധാനമായും ഇപ്പോൾ രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരുന്ന കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുക്കും.

Read also: മദ്യം ഒഴുക്കി കളയിച്ച സംഭവം; 3 പോലീസുകാർക്ക് എതിരെ വകുപ്പ് തല അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE