ശ്രീനഗർ: പാക്കിസ്‌ഥാൻ നടത്തിയ ഷെല്ലാക്രമണത്തിന് പിന്നാലെ ജമ്മു കശ്‌മീരിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം. ജനങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകി.
സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ സജ്‌ജമാണെന്നും സിൻഹ പറഞ്ഞു. ഷെല്ലാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാരുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ അടിയന്തിര യോഗം ചേർന്നു.
അതിർത്തി ജില്ലകൾക്ക് അഞ്ചുകോടി രൂപ വീതവും മറ്റു ജില്ലകൾക്ക് രണ്ടുകോടി രൂപയും അടിയന്തിരമായി അനുവദിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിർത്തി പ്രദേശങ്ങളിൽ ജനങ്ങൾക്കായി കൂടുതൽ ഷെൽട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്‌തുക്കൾ കരുതണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!