ന്യൂയോർക്ക്: സിന്ധൂനദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയെ വിമർശിച്ച് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഐക്യരാഷ്‌ട്ര സംഘടനയുടെ ജനറൽ അസംബ്ളിയിൽ വെച്ചായിരുന്നു വിമർശനം. കരാറിലെ വ്യവസ്‌ഥകൾ ഇന്ത്യ ലംഘിച്ചതായി ഷഹബാസ് ആരോപിച്ചു.
കരാർ ഏകപക്ഷീയമായി നിർത്തിവയ്‌ക്കാനുള്ള ഇന്ത്യയുടെ ശ്രമം കരാറിലെ വ്യവസ്‌ഥകളുടെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണ്. പാക്കിസ്‌ഥാനിലെ ജനങ്ങൾക്ക് ജലത്തിലുള്ള അവകാശം സംരക്ഷിക്കും. കരാറിന്റെ ഏതൊരു ലംഘനവും യുദ്ധത്തിന്റെ നടപടിയായി കണക്കാക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ കരാർ താൽക്കാലികമായി റദ്ദാക്കിയത്. ലോകബാങ്കിന്റെ മധ്യസ്‌ഥതയിൽ 1960ൽ ഇന്ത്യയും പാക്കിസ്‌ഥാനും ഒപ്പിട്ട സിന്ധൂ നദീജല കരാർ ആറ് നദികളിലെ ജലം പരമാവധി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.
Most Read| വായ്‌പയെടുത്ത് മുങ്ങി; കോടികൾ തട്ടിയ മലയാളികളെ തേടി കുവൈത്ത് ബാങ്ക്