നീലേശ്വരം: പാലായി ഷട്ടർ കം ബ്രിഡ്‌ജ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നീലേശ്വരം നഗരസഭയെയും കയ്യൂർ-ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തേജസ്വിനി പുഴയ്‌ക്ക് കുറുകെയാണ് പാലായി ഷട്ടർ കം ബ്രിഡ്‌ജ് നിർമിച്ചിരിക്കുന്നത്. നീലേശ്വരം നഗരസഭയിലെ പാലായിയിൽ താങ്കൈ കടവിനെയും കയ്യൂർ-ചീമേനി പഞ്ചായത്തിലെ കൂക്കോട്ടിനെയും ബന്ധിപ്പിക്കുന്ന പാലം നബാർഡിന്റെ സഹായത്തോടെ 65 കോടി രൂപാ ചിലവിലാണ് നിർമിച്ചത്.
227 മീറ്റർ നീളവും 85 മീറ്റർ വീതിയുമുണ്ട്. നീലേശ്വരം നഗരസഭക്ക് പുറമെ സമീപത്തെ ഏഴ് പഞ്ചായത്തുകൾക്ക് കൂടി ഉപകാരപ്പെടുന്നതാണ് ഈ പദ്ധതി. ഇതിലൂടെ 4800 ഹെക്‌ടർ കൃഷിസ്‌ഥലത്തേക്ക് വെള്ളം എത്തിക്കാം. കൂടാതെ ഉപ്പുവെള്ളം തടയുന്നതിനും അതുവഴി കുടിവെള്ളം സംഭരിക്കുന്നതിനും സാധിക്കും. സമീപ പ്രദേശങ്ങളിലെ ജലവിതാനം ഉയർത്താനും പദ്ധതിയിലൂടെ സാധ്യമാകും. നാളെ രാവിലെ 11ന് നടക്കുന്ന ഉൽഘാടന പരിപാടിയിൽ മന്ത്രി റോഷി അഗസ്‌റ്റിൻ അധ്യക്ഷനാകും.
Most Read: ന്യൂഇയർ ആഘോഷങ്ങൾ; വാഹന പരിശോധനയടക്കം കർശനമാക്കി പോലീസ്






































