കല്‍പ്പാത്തി രഥോൽസവം നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി

By Desk Reporter, Malabar News
Permission Granted For Kalpathy Ratholsavam By Government
Ajwa Travels

പാലക്കാട്: കല്‍പ്പാത്തി രഥോൽസവം നടത്താന്‍ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ അനുമതി. നിയന്ത്രണങ്ങളോടെ ഉൽസവം നടത്താനാണ് അനുമതി. ക്ഷേത്രത്തിനകത്ത് പരമാവധി നൂറ് പേര്‍ക്കും അഗ്രഹാര വീഥികളില്‍ പരമാവധി 200 പേര്‍ക്കും പങ്കെടുക്കാം.

രഥോൽസവം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡും രഥോൽസവ കമ്മിറ്റിയും പാലക്കാട് എംഎല്‍എയും ചേര്‍ന്ന് ദേവസ്വം വകുപ്പിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രഥോൽസവം നടത്താന്‍ തീരുമാനമെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് വകുപ്പ് നിര്‍ദേശം നല്‍കി.

തിരക്ക് കുറച്ച് രഥോൽസവം നടത്താനുള്ള ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കാനും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. വലിയ രഥങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ രഥസംഗമം ഉണ്ടാവില്ല. ചെറിയ രഥങ്ങള്‍ കാളയെക്കൊണ്ട് വലിപ്പിക്കുകയാവും ചെയ്യുന്നത്. അതിനാല്‍ ഇത്തവണ മോടി കുറഞ്ഞ ഉൽസവമാവും കല്‍പ്പാത്തിയില്‍ നടക്കുക.

നവംബര്‍ 14 മുതൽ 16 വരെ തീയതികളിലാണ് രഥോൽസവം നടക്കേണ്ടത്. കോവിഡ് പശ്‌ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ചടങ്ങ് മാത്രമാക്കിയാണ് രഥോൽസവം നടത്തിയത്.

Entertainment News: ‘മിഷന്‍ സി’ മികച്ച അഭിപ്രായം; ത്രസിപ്പിക്കുന്ന ഒന്നര മണിക്കൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE