പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ മൂന്നു പേർ കസ്‌റ്റഡിയിൽ. പാലക്കാട് സ്വദേശി സുബൈർ നെൻമാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈർ. സുബൈറിന്റെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്.
കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ഇതുവരെ ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല എങ്കിലും ഇന്ന് വൈകിട്ടോടെ അറസ്‌റ്റ് ഉണ്ടാവുമെന്നാണ് സൂചന.
കഴിഞ്ഞയാഴ്‌ചയാണ് ഭാര്യ അർഷികയുടെ മുന്നിൽ വെച്ച് സഞ്‌ജിത്തിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സഞ്‌ജിത്തിനെ റോഡിൽ വെച്ച് വെട്ടുകയായിരുന്നു. സഞ്‌ജിത്തിന്റേത് രാഷ്‌ട്രീയ കൊലപാതകമാണെന്ന് എഫ്‌ഐആർ റിപ്പോർട് പുറത്തുവന്നിരുന്നു.
Read Also: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്