ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

By Desk Reporter, Malabar News
A dead body was found inside a burnt car in Tiruvambadi
Representational Image
Ajwa Travels

പാലക്കാട്: മലമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മലമ്പുഴക്കടുത്ത മന്തക്കാട് കവലയിൽ ഞായറാഴ്‌ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ഹോണ്ട മൊബിലിയോ കാറിനാണ് തീപ്പിടിച്ചത്. തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. മലമ്പുഴ ഡാം ഉദ്യാന സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം.

കാറിന് പുറകിലായി വന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കാറിൽ പുകയുയരുന്നത് കണ്ടത്. മന്തക്കാട് കവലയിൽ ഉണ്ടായിരുന്നവർ ബഹളം വച്ചാണ് വാഹനം നിർത്തിയത്. കാറിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങിയതിന് ശേഷമാണ് തീ ആളിപ്പടർന്നത്. ബോണറ്റിനുള്ളിൽ നിന്നാണ് തീപടർന്നത്. കാറിന്റെ എഞ്ചിൻഭാഗം പൂർണമായും കത്തിനശിച്ചു.

ചുറ്റുമുണ്ടായിരുന്നവർ സമീപത്തെ കനാലിൽ നിന്നും വെള്ളം കോരിയൊഴിച്ചാണ് തീയണച്ചത്‌. വാഹനത്തിൽ വിജയ കുമാറിനോടൊപ്പം ഭാര്യ ആശ, മക്കളായ വൈഷ്‌ണവി, മീനാക്ഷി വിജയകുമാറിന്റെ അമ്മ ഉണ്ണിയമ്മ, ചെറിയമ്മ സ്വർണം എന്നിവരാണ് ഉണ്ടായിരുന്നത്. ഇവർക്കാർക്കും പരിക്കില്ല.

Most Read:  സഞ്‌ജിത്ത് കൊലപാതകം; പ്രതികളെക്കുറിച്ച് സൂചന, അറസ്‌റ്റ് ഉടൻ ഉണ്ടായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE