സഞ്‌ജിത്ത് കൊലപാതകം; പ്രതികളെക്കുറിച്ച് സൂചന, അറസ്‌റ്റ് ഉടൻ ഉണ്ടായേക്കും

By Desk Reporter, Malabar News
Sanjith murder case; The government says the investigation is on the right track
Ajwa Travels

പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപകൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. പ്രതികളുടെ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.

അതേസമയം, കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന നേതൃത്വം ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും. പോലീസിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധത്തിനും ബിജെപി അഹ്വാനം ചെയ്‌തിട്ടുണ്ട്‌. പ്രത്യക്ഷ സമരത്തിലേക്ക് ബിജെപി പോകുന്നതിന് മുമ്പ് പ്രതികളെ വലയിലാക്കാനാണ് പോലീസ് നീക്കം

കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്‌ചക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. നിരവധി എസ്‌ഡിപിഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്‌തിരുന്നു.

മൊഴികളുടെയും തെളിവുകളുടെയും അടിസ്‌ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട അഞ്ചു പേരെയും കസ്‌റ്റഡിയിൽ എടുക്കാനുള്ള നീക്കവും പാലക്കാട് എസ്‌പി ആർ വിശ്വനാഥിന്റെ നേതൃത്യത്തിലുള്ള സംഘം തുടങ്ങി.

Most Read:  സന്ദീപ് വാര്യരുടെ വീട്ടിൽ അജ്‌ഞാതന്‍ അതിക്രമിച്ചു കയറി; പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE