തിരുവനന്തപുരം: പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ഷാനവാസ് പിടിയിലായി. മംഗലപുരം പോലീസാണ് പ്രതിയെ പിടികൂടിയത്.
ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ് പണം ആവശ്യപ്പെട്ട് വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതിനും കേസുകളുണ്ട്. നാലുവീടുകളിൽ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും ആവശ്യപ്പെട്ടെന്നാണ് കേസ്.
കുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് ഷാനവാസ് അടങ്ങുന്ന ഗുണ്ടാ സംഘം വീടുകളിൽനിന്ന് പണവും സ്വർണവും ആവശ്യപ്പെട്ടത്. പ്രദേശത്തെ നിരവധി വീടുകളിൽ സംഘം ഭീഷണി മുഴക്കിയതായി പോലീസ് പറയുന്നു.
വീടുകളുടെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും വെട്ടുകത്തിയുമായി എത്തി അസഭ്യം പറയുകയും ചെയ്തെന്ന് വീട്ടുകാരിൽ ഒരാൾ നൽകിയ പരാതിയിൽ പറയുന്നു. നിരവധി വീടുകളിൽ എത്തി അതിക്രമം കാണിച്ചെങ്കിലും രണ്ടുവീട്ടുകാർ മാത്രമാണ് പോലീസിൽ പരാതിപ്പെട്ടത്.
Most Read: പ്രകോപനപരമായ മുദ്രാവാക്യം; വൽസൻ തില്ലങ്കേരിക്ക് എതിരെ കേസ്







































