മുത്തങ്ങ: വയനാട് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പാന്‍മസാല പിടികൂടി. 55 ലക്ഷം രൂപ വരുന്ന നിരോധിത പാന്‍മസാലയാണ് പിടികൂടിയത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ സുജിത്തിനെയും കൊച്ചി സ്വദേശി സണ്ണിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു.
ചരക്ക് ലോറിയില്‍ പാര്‍സലുകളോടൊപ്പം ഒളിപ്പിച്ച രീതിയിലാണ് പാന്‍മസാല കടത്താന്‍ ശ്രമിച്ചത്. 22 ചാക്കുകളിലായാണ് പാന്‍മസാല ഒളിപ്പിച്ചിരുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ജുനൈദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തൊണ്ടിമുതലോടു കൂടി സുല്‍ത്താന്‍ ബത്തേരി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ വൈകുന്നേരവും ചെക്‌പോസ്റ്റില്‍ നിന്ന് 1.30 കോടി വില വരുന്ന പാന്‍മസാല എക്‌സൈസ് പിടികൂടിയിരുന്നു.