മദ്യ നയം: തിരുത്തേണ്ടതെങ്കിൽ തിരുത്തണം; ജോസ് കെ മാണി

By Desk Reporter, Malabar News
Revised Liquor Policy: to be amended if necessary; Jose K. Mani
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതുക്കിയ മദ്യനയത്തിൽ ആശങ്ക ഉണ്ടെങ്കിൽ തിരുത്തൽ വേണമെന്ന് കേരളാ കോൺ​ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. ചില ഇടങ്ങളിൽ ആശങ്ക ഉണ്ട്. തിരുത്തേണ്ടതെങ്കിൽ തിരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു.

കെ റെയിൽ സംബന്ധിച്ച നിലപാട് നേരത്തെ വ്യക്‌തമാക്കിയതാണ്. ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് മാത്രമേ മുന്നോട്ട് പോകൂ. ചിലയിടങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്‌ഥാനത്ത് പുതുക്കിയ മദ്യനയം നിലവിൽ വന്ന പശ്‌ചാത്തലത്തിലാണ് ജോസ് കെ മാണിയുടെ പ്രസ്‌താവന. പുതിയ നയം അനുസരിച്ച് സംസ്‌ഥാനത്ത് കൂടുതൽ മദ്യശാലകള്‍ തുടങ്ങും. സൈനിക, അർധ സൈനിക കാന്റീനുകളിൽ നിന്നുള്ള മദ്യത്തിന്റെ വിലകൂടും.

എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

Most Read:  ഇന്ധനം നൽകുന്നില്ല; എച്ച്പിസിഎല്ലിന് എതിരെ പമ്പുടമകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE