പാലക്കാട് എക്‌സൈസ് ഓഫിസിൽ വിജിലൻസ് റെയ്‌ഡ്‌; 10 ലക്ഷം രൂപ പിടിച്ചെടുത്തു

By Staff Reporter, Malabar News
palakkad-vigilence
Ajwa Travels

പാലക്കാട്: എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്‌ഡില്‍ കൈക്കൂലി പണം പിടിച്ചെടുത്തു. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്. എക്‌സൈസ് ഡിവിഷന്‍ ഓഫിസ് അസ്‌റ്റന്റ് നൂറുദീനില്‍ നിന്നുമാണ് പണം പിടികൂടിയത്. ഡിവൈഎസ്‌പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ മുതല്‍ ഈ പരിശോധന ആരംഭിച്ചിരുന്നു.

വിവിധ എക്‌സൈസ് ഓഫിസുകളില്‍ വിതരണം ചെയ്യുന്നതിനായി കരുതിയിരുന്ന കൈക്കൂലി തുകയാണ് പിടിച്ചെടുത്തത്. വിവിധ ഓഫിസുകളിലേക്ക് പണം കൊണ്ടു പോകുന്നതിനിടയില്‍ കാടംകോട് ജംക്ഷനില്‍ വച്ച് നൂറുദീന്‍ വിജിലന്‍സിന്റെ പിടിയിലാകുന്നത്. ഈ വാഹനത്തില്‍ നിന്നാണ് ഇത്രയും തുക പിടികൂടിയത്. കള്ള് ലൈസന്‍സികളില്‍ നിന്നും വാങ്ങിയ തുകയാണ് ഇതെന്നാണ് സൂചന. വിജിലന്‍സ് ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തി വരുകയാണ്.

Read Also: ബിജെപിയും മോദിയും രണ്ട് ഹിന്ദുസ്‌ഥാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE