തിരുവനന്തപുരം: സംസ്‌ഥാനത്തെ 100 ആദിവാസി യുവതീ യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫിസർമാരായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. എക്‌സൈസ് അക്കാദമിയില്‍ 180 പ്രവർത്തി ദിവസത്തെ അടിസ്‌ഥാന പരിശീലനം പൂര്‍ത്തിയാക്കിയ എട്ടാമത് ബാച്ച്, 126 വനിതാ സിവില്‍ എക്‌സൈസ് ഓഫിസർമാരുടെയും 25ആമത്തെ ബാച്ചിലെ 7 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് എക്‌സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന വകുപ്പുകളില്‍ ഒന്നായി എക്‌സൈസ് മാറിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എക്‌സൈസ് സിവില്‍ ഓഫിസർമാരായി പുറത്തിറങ്ങുന്നതെന്നും അതിനാല്‍ അവര്‍ക്ക് എക്‌സൈസ് വകുപ്പിനെ നവീകരിക്കാനുള്ള കഴിവും ശേഷിയുമുണ്ടെന്നും മന്ത്രി പറഞ്ഞു.
ആത്‌മാര്‍പ്പണത്തോടെ ഒരു വിഭാഗം എക്‌സൈസ് വകുപ്പ് ഉദ്യോഗസ്‌ഥര്‍ മുന്നോട്ടുപോകുന്നു എന്നതില്‍ അഭിമാനമുണ്ട് എന്നാല്‍ ചില ആളുകള്‍ പുഴുക്കുത്ത് പോലെ അഴിമതി നടത്തുന്നു. ഇതില്‍ കര്‍ശന നടപടി സ്വീകരിക്കും. തെറ്റായ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്‌ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: വിസ്‌മയ കേസ്; കിരൺ കുറ്റക്കാരൻ, ജാമ്യം റദ്ദാക്കി