കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്ത് അനുബന്ധ റിപ്പോർട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി. തെളിവ് നശിപ്പിച്ചതിന് ശരത്തിനെ അറസ്‌റ്റ് അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ട വിവരം കോടതിയെ അറിയിച്ചു. കേസിലെ 15ആം പ്രതിയായി ശരത്തിനെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടിലുള്ളത്.
ഈ റിപ്പോർട് മജിസ്‌ട്രേറ്റ് കോടതി സെഷൻസ് കോടതിക്ക് കൈമാറും. മെയ് 31നകം തുടരന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് റിപ്പോർട് കൈമാറുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് ഭാഗമായിട്ടായിരുന്നു ശരത്തിന്റെ അറസ്‌റ്റ്. കേസിലെ വിഐപി ശരത് ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
ആലുവ പോലീസ് ക്‌ളബ്ബിലേക്ക് വിളിച്ചുവരുത്തി അറസ്‌റ്റ് രേഖപ്പെടുത്തിയ ശരത്തിനെ ചോദ്യം ചെയ്‌ത ശേഷം ക്രൈം ബ്രാഞ്ച് ജാമ്യത്തിൽ വിടുകയായിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ശരത്. ദിലീപ് കേസിൽ അറസ്‌റ്റിലാകുമ്പോൾ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന വ്യക്‌തിയാണ്.
Most Read: വിമാനത്തിന് പണമില്ല, സ്വയം പെട്ടിയിൽ കയറി യുവാവിന്റെ ‘പാഴ്‌സൽ’ യാത്ര; അതിസാഹസികം