കണ്ണൂർ: പാനൂരിലെ ആർഎസ്എസ് പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനും ആയിരുന്ന കെ വൽസരാജിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ഏഴ് സിപിഎം പ്രവർത്തകരെയാണ് കേസിൽ കുറ്റവിമുക്‌തരാക്കിയത്. തലശേരി അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കെ ഷാജി, കിര്‍മാണി മനോജ്, വിപി സതീശന്‍, പ്രകാശന്‍, കെ ശരത്, കെവി രാഗേഷ്, സജീവന്‍ എന്നിവരെയാണ് കുറ്റവിമുക്‌തരാക്കിയത്.
2007 മാര്‍ച്ച് നാലിന് രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന വല്‍സരാജിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പുറത്തേക്ക് കൊണ്ട് പോയി ഇരുമ്പുവടി കൊണ്ടുതലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുടക്കത്തില്‍ ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്താണ് പ്രതികളെ പിടികൂടിയത്. അന്വേഷണം തൃപ്‌തികരമല്ലെന്ന് കാണിച്ച് വൽസരാജിന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നായിരുന്നു കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
ഫസൽ വധക്കേസിൽ പിന്നീട് പ്രതി ചേർക്കപ്പെട്ട സിപിഎം പ്രവർത്തകരെ കുറിച്ചുള്ള ചില നിർണായകമായ വിവരങ്ങൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്‌ഥനായ സിഐ സുകുമാരന് വൽസരാജ് കുറുപ്പ് കൈ മാറിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്ന ആരോപണം ഉയർന്നിരുന്നു. ഇതു കൂടാതെ കൊല്ലം സ്വദേശിയായ ഒരു വ്യാപാരിയുടെ സാമ്പത്തിക തർക്കത്തിൽ അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ വൈരാഗ്യവും വൽസരാജനെ വധിക്കാൻ കാരണമായെന്നും ആരോപണമുയർന്നിരുന്നു.
Most Read: തിരുവനന്തപുരത്ത് നടുറോഡിൽ വിദ്യാർഥിക്ക് നേരെ ആക്രമണം






































