കൊച്ചി: കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കണ്ടെത്തി. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരുന്നു ടെലിഫോണ്‍ എക്‌സ്ചേഞ്ചിന്റെ പ്രവര്‍ത്തനം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കണ്ടെത്തിയത്.
ഇവര്‍ ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ പോലീസ് കണ്ടെടുത്തു. മൂന്നു പേരെയും ചോദ്യം ചെയ്‌ത് വരികയാണ്. ആരാണ് ഫോണ്‍ വിളികളുടെ ഉപഭോക്‌താക്കളെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. കള്ളക്കടത്ത് സംഘങ്ങള്‍ ഇതു മറയാക്കി ആശയവിനിമയം നടത്തിയിരുന്നോയെന്നും അന്വേഷിച്ചു വരികയാണ്.
Also Read: ഭര്‍ത്താവ് തീ കൊളുത്തി; ശ്രുതിയുടെ മരണം കൊലപാതകമെന്ന് പോലീസ്







































