ഷൊർണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. വാക്കു തർക്കത്തെ തുടർന്ന് സഹയാത്രികൻ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവന്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. മരുസാഗർ എക്‌സ്‌പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു ആക്രമം. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
യാത്രക്കാരനെ കുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയായ ആർപിഎഫ് ചേർന്ന് പിടികൂടുകയായിരുന്നു. ഗുരുവായൂർ സ്വദേശി സിയാദാണ് അർപിഎഫിന്റെ കസ്‌റ്റഡിയിലായത്. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. പ്രതിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്.
Most Read: മുഖ്യമന്ത്രിയാര്? തലപുകച്ചു കോൺഗ്രസ്; പ്രത്യേക നിരീക്ഷകർ ഇന്ന് റിപ്പോർട് നൽകും







































