‘പോലീസിന്റെ ഭാഗത്ത് വീഴ്‌ചയില്ല, സ്‌പായിൽ നിന്ന് മാസപ്പടി വാങ്ങുന്നതായി അറിയില്ല’

തിരുവല്ലയിൽ സ്‌പാ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായിട്ടില്ലെന്നും സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ലെന്നും ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് വ്യക്‌തമാക്കി.

By Senior Reporter, Malabar News
R. Annand
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് (Image Courtesy: Instagram)
Ajwa Travels

പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായിട്ടില്ലെന്നും സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

സ്‌പാ ഉടമയായ ഡോ. സഞ്‌ജയ്‌ ഇന്ന് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നാണ് സഞ്‌ജയ്‌ പറയുന്നത്. ക്വട്ടേഷൻ നൽകിയത് മറ്റൊരു സ്‌പാ ഉടമയാണെന്നും തന്റെ ബിസിനസ് തകർക്കുകയാണ് ലക്ഷ്യമെന്നും ഇയാൾ പറയുന്നു.

ഗുണ്ടാപിരിവ് പോലീസിന്റെ കഥയാണെന്നും സഞ്‌ജയ്‌ ആരോപിക്കുന്നു. പോലീസ്- ഗുണ്ട അവിശുദ്ധ കൂട്ടുക്കെട്ടുണ്ട്. പോലീസ് തന്റെ മൊഴിയെടുത്തിട്ടില്ല. പോലീസിൽ പ്രത്യേക പരാതി നൽകുമെന്നും സഞ്‌ജയ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി ജില്ലാ പോലീസ് മേധാവി രംഗത്തെത്തിയത്.

വിവരമറിഞ്ഞതിന് പിന്നാലെ സമയബന്ധിതമായി നടപടിയെടുത്തു. സ്‌പാകളിൽ പോലീസുകാർ മാസപ്പടി വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നേരത്തെ ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധപ്പെട്ടവർക്കെതിരെ ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

പോലീസ് മേധാവി പറയുന്നത്

ഫെബ്രുവരി ഒന്നാം തീയതിയാണ് സംഭവമുണ്ടായത്. ആരും പരാതി തന്നിരുന്നില്ല. രണ്ടാം തീയതി ഉദ്യോഗസ്‌ഥർക്ക്‌ ഇതേക്കുറിച്ച് വിവരം ലഭിച്ചപ്പോൾ എസ്എച്ച്ഒയ്‌ക്കും അത് കൈമാറി. ജീവനക്കാരുടെ മൊഴിയെടുത്ത് കേസെടുത്തു. ഉടൻതന്നെ പ്രധാന പ്രതിയായ സുബിൻ അലക്‌സാണ്ടറിനെയും രണ്ടാം പ്രതിയായ ബെർലിൻദാസിനെയും പിടികൂടി.

ബാക്കി പ്രതിഭകൾക്കായി തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്. അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോകും. സംഭവം ക്വട്ടേഷൻ ആണോ എന്ന് വ്യക്‌തമല്ല. സ്‌പാ ഉടമയിൽ നിന്ന് മൊഴിയെടുത്തു. കേസിൽ വീഴ്‌ചയുണ്ടായിട്ടില്ല. പണം ചോദിച്ചാണ് പ്രതികൾ സ്‌പായിൽ വന്നത്.

പണം കൊടുക്കാത്തതിനാണ് ക്രൂരമായ കൃത്യം നടത്തിയത്. സംഭവത്തിലെ അതിജീവിതയ്ക്ക്‌ പോലീസ് നിയമസഹായവും കൗൺസിലിങ്ങും നൽകും. ജില്ലയിലെ കാപ്പാ പ്രതികളെ മുഴുവൻ സമയവും നിരീക്ഷിക്കും. ഡിജിറ്റൽ സ്വർണമടക്കം ഉണ്ടാകും.

Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE