തൃശൂർ: പാവറട്ടി കസ്‌റ്റഡി മരണക്കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴ് എക്‌സൈസ് ഉദ്യോഗസ്‌ഥർ പ്രതികളാണ്. ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്യും. 2019ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
തൃശൂർ പാവറട്ടിയിൽ എക്‌സൈസ് കസ്‌റ്റഡിയിൽ മലപ്പുറം സ്വദേശി രഞ്‌ജിത്താണ് കൊല്ലപ്പെട്ടത്. 2019 ഒക്‌ടോബർ ഒന്നിനായിരുന്നു സംഭവം. കഞ്ചാവുമായി പിടികൂടിയ പ്രതിയെ എക്‌സൈസ് ഉദ്യോഗസ്‌ഥർ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
എക്‌സൈസ് ഉദ്യോഗസ്‌ഥരായ മഹേഷ്, സ്‌മിബിന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍, ബെന്നി, ഉമ്മര്‍, സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇവർക്കെതിരെ വകുപ്പ് തല നടപടിയും ഉണ്ടായേക്കും.
Read Also: കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുത്; സ്‌കൂളുകളിൽ കർശന നിയന്ത്രണം