പൊന്നാനി: ‘ഒരുമയുടെ തോണിയിറക്കാം, സ്‌നേഹത്തിൻ തീരമണയാം’ എന്ന ശീർഷകത്തിൽ, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ്) 17ആം വാർഷിക സമ്മേളനവും 11ആം ഘട്ട സ്‌ത്രീധനരഹിത വിവാഹ സംഗമവും മാറഞ്ചേരിയിൽ നടക്കും.
സൽക്കാര ഓഡിറ്റോറിയത്തിൽ ജനുവരി 4, 5 തീയതികളിൽ (ശനി & ഞായർ) നടക്കുന്ന പരിപാടിയിലെ സമ്മേളനം ഡോ. എംപി അബ്‌ദുസമദ് സമദാനി എംപി ഉൽഘാടനം ചെയ്യും. അർഹരായ എട്ട് യുവതീ യുവാക്കൾക്ക് മംഗല്യത്തിന് അവസരം നൽകുന്ന 11ആം ഘട്ട സ്‌ത്രീധനരഹിത വിവാഹ സംഗമം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൽഘാടനം ചെയ്യും.
രജിസ്‌ട്രേഷൻ, സാംസ്‌കാരിക ഘോഷയാത്ര, പതാക ഉയർത്തൽ, ഉൽഘാടന സമ്മേളനം, പ്രതിനിധി സഭ, വനിതാ സംഗമം, സാംസ്‌കാരിക സദസ്, മാദ്ധ്യമ- സാഹിത്യ പുരസ്‌കാര സമർപ്പണം, പാനൂസ പരിഷ്‌കരിച്ച പതിപ്പ് വിതരണോൽഘാടനം, കലാപരിപാടികൾ, സംഗീതസന്ധ്യ ഉൾപ്പടെ വ്യത്യസ്‌തമായ പരിപാടികൾ വാർഷികത്തിന്റെ ഭാഗമായി നടക്കും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പി സുനീർ എംപി, തമിഴ്‌നാട് എംഎൽഎ ഹസൻ മൗലാന, പി നന്ദകുമാർ എംഎൽഎ, പി ശ്രീരാമകൃഷ്‌ണൻ, എംകെ സക്കീർ, അഡ്വ. ഇ സിന്ധു, ശിവദാസ് ആറ്റുപുറം, കെജി ബാബു, ബീന ടീച്ചർ, ഷംസു കല്ലാട്ടയിൽ, എംഎ നജീബ്, സുബൈദ സിവി തുടങ്ങി സാമൂഹിക-സാംസ്‌കാരിക- രാഷ്‌ട്രീയ പ്രമുഖർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
MOST READ | ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം