ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ ‘ലീഗ് മാനേജേഴ്‌സ് അസോസിയേഷന്റെ’ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരം മാഞ്ചസ്‌റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളക്ക്. സിറ്റിയെ പ്രീമിയർ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് ഗാർഡിയോള മാനേജർ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടത്.
View this post on Instagram
ലീഡ്‌സ് യുണൈറ്റഡിന്റെ മാർസലോ ബിയൽസയെ മറികടന്നാണ് ഗാർഡിയോളയുടെ നേട്ടം. രണ്ടാം തവണയാണ് സ്‌പാനിഷ് കോച്ച് പുരസ്‌കാരത്തിന് അർഹനാവുന്നത്. രണ്ടാം തവണയും പുരസ്‌കാരം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നേട്ടം സഹപരിശീലകര്‍ക്കും സ്‌റ്റാഫിനും സമര്‍പ്പിക്കുന്നുവെന്നും ഗാർഡിയോള പ്രതികരിച്ചു.
Read Also: യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് വിയ്യാറയൽ എതിരാളി