യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് വിയ്യാറയൽ എതിരാളി

By Staff Reporter, Malabar News
europa-league-final
Ajwa Travels

വാർസൊ: യൂറോപ്പ ലീഗ് ഫുട്ബോളിൽ കിരീടപ്പോരാട്ടം 27ന്. പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ലാലിഗ ക്ളബ്ബായ വിയ്യാറയലാണ് എതിരാളി. വ്യാഴാഴ്‌ച പുലർച്ചെ 12.30ന് പോളണ്ടിലെ ദാൻസ്‌ക് സ്‌റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. ചാമ്പ്യൻസ് ലീഗ് കഴിഞ്ഞാൽ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ക്ളബ് ചാമ്പ്യൻഷിപ്പാണ് യൂറോപ്പ ലീഗ്.

കഴിഞ്ഞ തവണ സ്‌പാനിഷ് ക്ളബ്ബ് സെവിയ്യയായിരുന്നു ടൂർണമെന്റിലെ ജേതാക്കൾ. ഇറ്റാലിയൻ ടീം എഎസ് റോമയെ മറികടന്നായിരുന്നു മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ ഫൈനൽ പ്രവേശം. എതിർ ടീമുകളുടെ വലയിൽ ഗോൾമഴ പെയ്യിച്ച് മുന്നേറുന്ന ഒലെ ഗുണ്ണർ സോള്‍ഷെയറുടെ ശിഷ്യന്‍മാര്‍ കിരീടനേട്ടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

2017ൽ ഡച്ച് ക്ളബ്ബ് അജാക്‌സിനെ തോൽപിച്ച് യൂറോപ്പ ലീഗ് കിരീടം നേടിയ മാഞ്ചസ്‌റ്റർ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. മറുഭാഗത്ത് വിയ്യാറയൽ ആവട്ടെ ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്‌ചവച്ചാണ് ഫൈനലിലേക്ക് എത്തിയത്.

പരിശീലകൻ എംറിയെ സംബന്ധിച്ചിടത്തോളം കിരീടം ഏറെ പ്രധാനവുമാണ്. ഇതിന് മുമ്പ് ഇരു ടീമുകളും 4 തവണ മുഖാമുഖം വന്നപ്പോഴും ഗോൾരഹിത സമനിലയായിരുന്നു ഫലം.

Read Also: പ്രീമിയർ ലീഗ്; ലിവർപൂളിനും, ചെൽസിക്കും ചാമ്പ്യൻസ് ലീഗ് യോഗ്യത, ലെസ്‌റ്ററിന് നിരാശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE