പ്രീമിയർ ലീഗ്; ലിവർപൂളിനും, ചെൽസിക്കും ചാമ്പ്യൻസ് ലീഗ് യോഗ്യത, ലെസ്‌റ്ററിന് നിരാശ

By Staff Reporter, Malabar News
EPL-TROPHY
Representational Image
Ajwa Travels

ലണ്ടൻ: പ്രീമിയർ ലീഗ് സീസണിന്റെ അവസാന ദിവസം പോയിന്റ് ടേബിൾ മാറിമറിഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യത തേടി ഇറങ്ങിയ ചെൽസി, ലിവർപൂൾ, ലെസ്‌റ്റർ ടീമുകളായിരുന്നു ഇന്നലെ ശ്രദ്ധാ കേന്ദ്രമായത്. സീസണിൽ ഉടനീളം മൂന്നാം സ്‌ഥാനം നിലനിർത്തിയിരുന്ന ലെസ്‌റ്റർ സിറ്റിക്ക് പക്ഷേ അവസാനത്തോട് അടുത്തപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി. ഇന്നലെ ടോട്ടനത്തോട് തോറ്റതോടെ ലെസ്‌റ്റർ പോയിന്റ് പട്ടികയിൽ അഞ്ചാമതായി.

അതേസമയം ജയത്തോടെ ലിവർപൂൾ മൂന്നാം സ്‌ഥാനവും ചാമ്പ്യൻസ് ലീഗ് ബർത്തും ഉറപ്പിച്ചു, ആസ്‌റ്റൺ വില്ലയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും നാലാം സ്‌ഥാനത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി. മറ്റ് കളികളിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡ് വോൾവ്‌സിനേയും, ലീഗ് ജേതാക്കളായ സിറ്റി എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് എവർട്ടണെയും പരാജയപ്പെടുത്തി.

Read Also: ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു; കോവിഡ് കാരണമെന്ന് എസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE