കൊളംബോ: ജൂൺ മാസത്തിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം പാകിസ്ഥാനിൽ നടത്താനിരുന്ന ടൂർണമെന്റ് കോവിഡ് കാരണം നീട്ടിവെച്ചിരുന്നു. പിന്നീട് 2021ൽ ശ്രീലങ്കയിൽ വെച്ച് മൽസരം നടത്താനാണ് തീരുമാനിച്ചിരുന്നത്. ജൂണിൽ നടത്താനായിരുന്നു പദ്ധതി. എന്നാൽ, ശ്രീലങ്കയിൽ കോവിഡ് കേസുകൾ വർധിച്ചതോടെ ജൂണിൽ ടൂർണമെന്റ് നടത്താൻ ബുദ്ധിമുട്ടാണെന്ന് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്ലി ഡിസിൽവ അറിയിച്ചു.
ഇത് കാരണമാണ് ഏഷ്യാ കപ്പ് വീണ്ടും രണ്ട് വർഷത്തേക്ക് നീട്ടി വെച്ചത്. ടൂർണമെന്റിന്റെ ഭാഗമാകുന്ന നാല് പ്രധാന ഏഷ്യൻ ടീമുകൾക്കും നിരവധി ക്രിക്കറ്റ് മൽസരങ്ങൾ ഉള്ളതിനാലാണ് 2023ലേക്ക് മാറ്റിയിരിക്കുന്നത്. 2022ലും ഒരു ഏഷ്യാ കപ്പ് ടൂർണമെന്റ് നടക്കാനുണ്ട്.
Also Read: ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രാവിലക്ക് നീട്ടി യുഎഇ