കോഴിക്കോട്:പേരാമ്പ്ര ചാലിക്കരയിൽ ടവർ നിർമാണത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ജനവാസ മേഖലയിൽ നിന്ന് ടവർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ നടത്തിയ ശക്തമായ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്. ഇതിനിടെ, യുവാവ് ആത്മഹത്യാ ശ്രമം നടത്തി.
അരയിൽ കരുതിയ പെട്രോൾ ദേഹത്തൊഴിക്കാനുള്ള ശ്രമത്തിനിടെ സിഐ കയറിപിടിക്കുകയും യുവാവിനെ മാറ്റുകയും ചെയ്തു. ഇതിനിടയിൽ പെട്രോൾ സിഐയുടെ കണ്ണിൽ വീഴുകയും ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തി ചികിൽസ തേടിയതിന് ശേഷം വീണ്ടും സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു.
സ്ത്രീകളും കുട്ടികളും ഉൾപ്പടെ പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പേരാമ്പ്ര സ്റ്റേഷനിൽ കൊണ്ടുവന്നവരിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞുവീഴുകയും ഇവരെ പേരാമ്പ്ര ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ







































