കൽപ്പറ്റ: കെപിസിസി വർക്കിങ് പ്രസിഡണ്ട് ടി സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തു. കൽപ്പറ്റയിലെ യുഡിഎഫ് പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് കേസ്. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനും ഗതാഗത തടസം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന മറ്റ് 50 യുഡിഎഫ് പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
അതിനിടെ, കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു. സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ കെപിസിസി ആസ്‌ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ചു കോൺഗ്രസ് സംസ്‌ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി അറിയിച്ചു.
Most Read: കറുത്ത മാസ്‌കിന് വിലക്ക്; നാല് ജില്ലാ എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി







































