പുൽപ്പള്ളി: പെരിക്കല്ലൂർ തോണിക്കടവ് വീണ്ടും സജീവമായി. കോവിഡിനെ തുടർന്ന് മാസങ്ങളോളം നിലച്ച തോണി സർവീസ് പുനരാരംഭിച്ചതോടെ പെരിക്കല്ലൂരിൽ നിന്നും കർണാടകയിലെ ബൈരകുപ്പ വഴി ആളുകൾ സഞ്ചരിച്ചുതുടങ്ങി. ഒരു നൂറ്റാണ്ടിൽ ഏറെയായി പഴക്കമുള്ള തോണി സർവീസാണ് പെരിക്കല്ലൂരിലേത്. ഇക്കാലയളവിൽ ആദ്യമായാണ് മാസങ്ങളോളം ഇവിടെ തോണി സർവീസ് നിർത്തിവെക്കേണ്ടിവന്നത്.
തോണി കടത്ത് പുനരാംരംഭിച്ചെങ്കിലും ആദ്യ നാളുകളിൽ യാത്രക്കാർ കുറവായിരുന്നു. ഈ അടുത്താണ് കൂടുതൽ പേർ ഇവിടേക്ക് എത്തിത്തുടങ്ങിയത്. മാനന്തവാടിയിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്നത് ബൈരകുപ്പ വഴിയാണ്. പുൽപ്പള്ളി മേഖലയിലുള്ള പലരും മൈസൂരു ഭാഗത്തേക്ക് പോകുന്നത് കബനി കടന്നാണ്. കർണാടകയിലെ കൃഷിയിടങ്ങളിൽ പുൽപള്ളി മേഖലയിൽ നിന്നുള്ളവർ ധാരാളമായുണ്ട്.
തൊഴിലാളികൾ ഉൾപ്പടെ ഉള്ളവരും ഈ മാർഗത്തെ ആശ്രയിക്കാറുണ്ട്. കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്നും നിരവധി തൊഴിലാളികൾ കേരള അതിർത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ പണിക്കായി എത്തുന്നുണ്ട്. ഇതിനെ തുടർന്നാണ് തോണികളിൽ സഞ്ചരിക്കാൻ എത്തുന്നവരുടെ എണ്ണം കൂടിയത്.
Read also: സ്‌പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളി നിയമസഭ







































