പത്തനംതിട്ട: ശബരിമലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും ഭക്‌തർക്ക് അനുമതി. ജൂലൈ 17 മുതൽ പ്രതിദിനം 5,000 പേർക്ക് ദർശനത്തിനായി എത്താം. വെർച്വൽ ക്യൂ ബുക്കിങ് വഴി മാത്രമാകും പ്രവേശനം.
48 മണിക്കൂറിനള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അല്ലെങ്കിൽ രണ്ട് ഡോസ് പ്രതിരോധ വാക്‌സിൻ എടുത്തവർക്കും ദർശനത്തിന് അനുമതി ലഭിക്കും. വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്കിങ് ലഭിക്കാത്ത ആരെയും മലകയറാൻ അനുവദിക്കുകയില്ല.
കർക്കിടക മാസ പൂജകൾക്കായി ക്ഷേത്രനട ഈ മാസം 16ന് വൈകുന്നേരം 5 മണിക്ക് തുറക്കുമെന്നും പൂജകൾ പൂർത്തിയാക്കി ജൂലൈ 21ന് രാത്രി അടക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
Also Read: ജയിലിൽ നിരന്തരം പീഡനം, ഭീഷണി; സുരക്ഷ ഉറപ്പാക്കണമെന്ന് സരിത്ത് കുമാർ







































