ഡെൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
അണക്കെട്ടിന്റെ മേല്‍നോട്ട സമിതിക്കെതിരെ കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, കോതമംഗലം ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസിമോള്‍ ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്നവരുടെ സുരക്ഷ മേല്‍നോട്ട സമിതി കണക്കിലെടുക്കണമെന്ന് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും, ഉപസമിതി കൃത്യമായ ഇടവേളകളില്‍ അണക്കെട്ട് പരിശോധിക്കുന്നുണ്ട് എന്നുമാണ് തമിഴ്നാട്, കോടതിയെ അറിയിച്ചത്.
അതേസമയം അണക്കെട്ട് സുരക്ഷിതമാണെന്നും പ്രളയവും, ഭൂചലനവും അതിജീവിക്കാന്‍ ശേഷിയുണ്ടെന്നും വ്യക്തമാക്കി കേന്ദ്ര ജല കമ്മീഷന് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
Read Also: ആസ്ട്രസെനക കോവിഡ് വാക്സിന്; മൂന്ന് രാജ്യങ്ങൾ കൂടി വിതരണം നിര്‍ത്തിവെച്ചു







































