തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുയർത്തി ബിജെപി സംസ്‌ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്‌ണൻ. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇനിയും വേട്ടയാടിയാൽ പിണറായി വിജയന്‍ അധികകാലം വീട്ടില്‍ ഉറങ്ങില്ലെന്നാണ് എഎന്‍ രാധാകൃഷ്‌ണന്റെ ഭീഷണി.
മക്കളെ കാണാന്‍ പിണറായി ജയിലിലേക്ക് വരേണ്ടിവരുമെന്നും രാധാകൃഷ്‌ണന്‍ കൂട്ടിച്ചേർത്തു. ബിജെപി സംസ്‌ഥാന പ്രസിഡണ്ടിനേയും നേതാക്കളേയും സര്‍ക്കാര്‍ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സത്യഗ്രഹത്തില്‍ സംസാരിക്കവെയാണ് എഎന്‍ രാധാകൃഷ്‌ണന്റെ ഭീഷണി.
അഹങ്കാരവുമായി പിണറായി വിജയന്‍ വന്നാല്‍ ജനാധിപത്യ കേരളം തിരിച്ചടിക്കും. അതിശക്‌തമായ, സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കും. തങ്ങളെ കൈകാര്യം ചെയ്യാമെന്നാണ് പിണറായി വിജയന്‍ കരുതിയിരിക്കുന്നത്. ബിജെപി സംസ്‌ഥാന അധ്യക്ഷനെ കള്ളക്കേസില്‍ കുടുക്കിയ മുന്‍ പരിചയം പിണറായി വിജയനുണ്ടെന്നും എഎന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
Read also: മുട്ടിൽ മരംകൊള്ള; പ്രതികളുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി







































