കെ സുരേന്ദ്രന്‍ ഡെല്‍ഹിയിലേക്ക്; തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള റിപ്പോര്‍ട് കൈമാറും

By News Desk, Malabar News
k-surendran
കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡെല്‍ഹിയില്‍ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള റിപ്പോര്‍ട് നേതൃത്വത്തിന് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കേന്ദ്ര നേതൃത്വം തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും.

അഞ്ച് സമിതികള്‍ പാര്‍ട്ടി പ്രവര്‍ത്തകരെയടക്കം നേരില്‍ കണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറുന്നത്. മണ്ഡല ജില്ലാ തലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ചില സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാര്‍ക്കും ഉപാധ്യക്ഷൻമാര്‍ക്കും മാറ്റം ഉണ്ടായേക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരുമായി ചർച്ച നടത്തും.

Also Read: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിർത്താൻ തീരുമാനിച്ചിട്ടില്ല; മന്ത്രി ജിആർ അനിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE