മലപ്പുറം: സംസ്‌ഥാന സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി. കെഎം ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണ്. ഇത് നെറികെട്ട നിലപാടാണെന്നും രാഷ്‌ട്രീയമായി തന്നെ ഇതിനെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
Also Read: കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നു; തോമസ് ഐസക്ക്
യോഗത്തില്‍ കെഎം ഷാജിയെ വിളിച്ചുവരുത്തി വിശദീകരണവും തേടി. തുടര്‍ച്ചയായി ഇഡി ചോദ്യം ചെയ്‌തതിന്റെ പശ്‌ചാത്തലത്തില്‍ ആയിരുന്നു നടപടി. ഉന്നതാധികാര സമിതി യോഗം ചേര്‍ന്നതിന് തൊട്ട് പിന്നാലെയാണ് ഷാജിയെ വിളിച്ച് വരുത്തി വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടത്. യൂത്ത് ലീഗിന്റെ സെക്രട്ടറിയാണ് നിലവില്‍ കെഎം ഷാജി. തദ്ദേശഭരണ തെരെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തി.