കോഴിക്കോട്: തോട്ടം മേഖലയിൽ കൂലി കൂട്ടണമെന്ന ആവശ്യവുമായി തൊഴിലാളികൾ. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഈ മേഖലയിൽ വർധിപ്പിച്ച കൂലി 50 രൂപ മാത്രമാണെന്ന് തൊഴിലാളികൾ ചൂണ്ടികാണിക്കുന്നു. റബർത്തോട്ടം തൊഴിലാളിക്ക് ഡിഎ അടക്കം ശരാശരി 486.03 രൂപയാണ് നിലവിലെ ദിവസക്കൂലി. തേയിലത്തോട്ടത്തിൽ ശരാശരി ദിവസ വേതനം 410 രൂപയാണിപ്പോൾ.
പ്ളാന്റേഷൻ ലേബർ കമ്മിറ്റിയാണ് വേതനം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത്. തോട്ടം ഉടമകളുടെ പ്രതിനിധികൾ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരടങ്ങിയ സമിതിയാണിത്. സമിതിയിൽ തീരുമാനം ആകാതെ വരുമ്പോഴാണ് സർക്കാർ ഇടപെട്ട് വിജ്ഞാപനത്തിലൂടെ കൂലി വർധിപ്പിക്കുന്നത്.
നിയമപ്രകാരം ഓരോ 3 വർഷം കൂടുമ്പോഴും കൂലി പുതുക്കി നിശ്ചയിക്കണം. 2018 ജനുവരി ഒന്നിന് കൂലി പുതുക്കിയെങ്കിൽ 2021 ജനുവരി ഒന്നു മുതൽ വീണ്ടും പുതിയ കൂലി ലഭിക്കുമായിരുന്നു. എന്നാൽ സമയബന്ധിതമായി ഇത് നടക്കാത്തതിനാൽ ഒരു തവണ മാത്രമാണ് കൂലി പുതുക്കി നൽകിയത്. അതാവട്ടെ വെറും 50 രൂപയും.
Read Also: ജോലിയെടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥരെ മുളവടി കൊണ്ട് തല്ലണം; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്






































