പ്ളസ് വൺ പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം; നാദാപുരത്ത് ബിരുദ വിദ്യാർഥി അറസ്‌റ്റിൽ

നാദാപുരം കടമേരി ആർഎസി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

By Senior Reporter, Malabar News
Plus One exam impersonation in Nadapuram.
Representational Image
Ajwa Travels

കോഴിക്കോട്: നാദാപുരത്ത് പ്ളസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. പ്ളസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർഥി അറസ്‌റ്റിൽ. നാദാപുരം കടമേരി ആർഎസി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഇൻവിജിലേറ്ററിന്റെയും പ്രിൻസിപ്പലിന്റെയും ഇടപെടലാണ് ആൾമാറാട്ടത്തിന് തടയിട്ടത്.

ഇന്ന് പ്ളസ് വൺ വിദ്യാർഥികൾക്ക് ഇംഗ്ളീഷിന്റെ ഇംപ്രൂവ്മെന്റ് പരീക്ഷയായിരുന്നു. പ്ളസ് വൺ വിദ്യാർഥി മുഹമ്മദ് മിസ്‌ഹബിന് പകരം പരീക്ഷ എഴുതിയത് ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്‌മയിൽ ആയിരുന്നു. ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹാൾടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടർന്ന് പ്രിൻസിപ്പലിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

പിന്നാലെ നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം നടന്നതായി കണ്ടെത്തിയത്. തുടർന്ന് ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്‌മയിലിനെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ആൾമാറാട്ടത്തിന് ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വിദ്യാർഥിയെ നാളെ കോടതിയിൽ ഹാജരാക്കും.

Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE