തിരുവനന്തപുരം: അഴീക്കോട് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ളസ്‌ടു കോഴ്സ് അനുവദിക്കാൻ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജി കോഴ വാങ്ങിയെന്ന കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടെത്തിയത്. വേങ്ങേരിയിലെ വീട് അടക്കമുള്ളവ ഇതിൽ ഉൾപ്പെടും. 2020 ഏപ്രിലിൽ കണ്ണൂർ വിജിലൻസാണ് ആദ്യം കേസെടുത്തത്.
2014ല്‍ അഴീക്കോട് സ്‌കൂളിൽ പ്ളസ്‌ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പത്‌മനാഭനാണ് പരാതിക്കാരന്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ഉയർന്നതോടെ ഷാജിയെ നേരത്തെ വിജിലൻസും ചോദ്യം ചെയ്‌തിരുന്നു.
Most Read: കര്‍ണാടകയിൽ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്‌ടർ മരിച്ച നിലയില്‍







































