ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു- സുപ്രധാന ഉഭയകക്ഷി ചർച്ചകൾ

റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായും ഉഭയകക്ഷി ചർച്ച നടത്തുന്ന പ്രധാനമന്ത്രി മറ്റു ബ്രിക്‌സ് രാജ്യങ്ങളിലെ തലവൻമാരുമായും കൂടിക്കാഴ്‌ച നടത്തും.

By Senior Reporter, Malabar News
narendra-modi
Ajwa Travels

ന്യൂഡെൽഹി: 16ആംമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദമോദി ഇന്ന് രാവിലെ റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ കസാൻ നഗരത്തിലാണ് രണ്ടു ദിവസങ്ങളിലായി ഉച്ചകോടി നടക്കുന്നത്. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായും ഉഭയകക്ഷി ചർച്ച നടത്തുന്ന പ്രധാനമന്ത്രി മറ്റു ബ്രിക്‌സ് രാജ്യങ്ങളിലെ തലവൻമാരുമായും കൂടിക്കാഴ്‌ച നടത്തും.

പുട്ടിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. വികസന അജണ്ട, കാലാവസ്‌ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കൽ- പ്രോൽസാഹിപ്പിക്കാൻ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾക്കുള്ള സുപ്രധാന വേദിയായി ഉയർന്നുവന്നിട്ടുള്ള ബ്രിക്‌സ് ഉച്ചകോടിയുമായുള്ള സഹകരണം ഇന്ത്യ വിലമതിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്‌താവനയിൽ പറഞ്ഞു.

അടുത്തിടെ പുട്ടിൻ മോദിയെ ഒരു സുഹൃത്തായി അംഗീകരിക്കുകയും റഷ്യ-യുക്രൈൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം തേടുന്നതിൽ പിന്തുണക്ക് നന്ദി അറിയിക്കുകയും ചെയ്‌തിരുന്നു. ലഡാക്ക് അതിർത്തിയിൽ പട്രോളിംഗ് നടത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതും പ്രതീക്ഷയേകുന്ന വാർത്തയാണ്.

ഈ വർഷം ഇത് രണ്ടാം തവണയാണ് മോദിയുടെ റഷ്യൻ സന്ദർശനം. ജൂലൈയിൽ മോസ്‌കോയിൽ നടന്ന 22ആംമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഈ വേളയിൽ, റഷ്യയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്‌തൽ സ്വീകരിക്കുകയും ചെയ്‌തിരുന്നു.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE