തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായെന്ന് വിവരം. ഒപ്പിടുന്ന കാര്യം സിപിഐ മന്ത്രിമാർക്ക് പുറമെ സിപിഎം മന്ത്രിമാരും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. പലരും മാദ്ധ്യമ വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞത്.
ഒക്‌ടോബർ 16നാണ് ധാരണാപത്രം തയ്യാറാക്കിയത്. രഹസ്യമായ നീക്കങ്ങളാണ് ഡെൽഹിയിൽ നടന്നത്. ഉന്നത ഉദ്യോഗസ്‌ഥരിൽ ചിലർക്കും മന്ത്രിയുടെ ഓഫീസിനുമാണ് വിവരം അറിയാമായിരുന്നത്. കഴിഞ്ഞ ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗത്തിൽ പദ്ധതിയെ സിപിഐ എതിർത്തെങ്കിലും ധാരണാപത്രം തയ്യാറാക്കിയ വിവരം വിദ്യാഭ്യാസ മന്ത്രി അവരെ അറിയിച്ചിരുന്നില്ല.
അതേസമയം, ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി പാർട്ടി ആസ്‌ഥാനമായ എംഎൻ സ്‌മാരകത്തിലെത്തി. സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയ മന്ത്രി, ഫണ്ട് നഷ്‌ടപ്പെടാതിരിക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്നും വിദ്യാഭ്യാസ നയങ്ങൾ മാറില്ലെന്നും സിപിഐയെ ബോധ്യപ്പെടുത്താനാണ് ശ്രമം.
കൂട്ടുത്തരവാദിത്തം നഷ്‌ടമായെന്നും, എന്ത് സർക്കാരാണിട്ടനും സിപിഐ രൂക്ഷവിമർശനം ഉയർത്തിയതോടെയാണ് ശിവൻകുട്ടി ചർച്ചക്ക് എത്തിയത്. പിഎം ശ്രീ പദ്ധതിയുടെ പേരിൽ ഇടതു മുന്നണിയിൽ വലിയ ഭിന്നതയാണ് ഉണ്ടായിരിക്കുന്നത്. സാമാന്യ മര്യാദ പാലിച്ചില്ലെന്നാണ് സിപിഐ പറയുന്നത്. മുന്നണിയിൽ അപമാനിതരായ സാഹചര്യമാണ് സിപിഐക്ക് ഉണ്ടായതെന്നും പാർട്ടി പറയുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!




































