തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് വിവിധ വകുപ്പുകളിലായി മൂന്ന് തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്‌ജി എംപി ഷിബുവാണ് ശിക്ഷ വിധിച്ചത്. 1.90 ലക്ഷം രൂപ പിഴയും ചുമത്തി. ഇതിൽ നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്ക് നൽകണം.
കുട്ടിക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. കുട്ടി ഒന്നാം ക്ളാസിൽ പഠിക്കുന്ന സമയം മുതൽ 37-കാരനായ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പിതാവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെ കുട്ടി വിവരം ക്ളാസ് ടീച്ചറെ അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് കേസെടുത്ത് പിതാവിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. കേസ് റിപ്പോർട് ചെയ്‌ത ദിവസം മുതൽ കുട്ടി ജുവനൈൽ ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെകെ അജിത് പ്രസാദ്, അഭിഭാഷക വിസി ബിന്ദു എന്നിവർ ഹാജരായി.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്