ന്യൂഡെൽഹി: പോക്‌സോ നിയമം ലംഘിച്ചെന്ന് ആരോപിച്ച് ട്വിറ്ററിന് എതിരെ കേസെടുത്ത് ഡെൽഹി പോലീസ്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരാതിയിലാണ് കേസ്. തെറ്റായ വിവരങ്ങൾ നൽകിയെന്നും പോക്‌സോ നിയമം ലംഘിച്ചെന്നുമുള്ള പരാതിയിലാണ് ട്വിറ്ററിന് എതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
കുട്ടികളുടെ അശ്ളീല വീഡിയോകളുടെ ലിങ്കുകൾ ട്വിറ്ററിലുണ്ടെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതി. സംഭവത്തെ തുടർന്ന് കുട്ടികൾ ട്വിറ്റർ ഉപയോഗിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മതിയായ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതുവരെ കുട്ടികൾക്ക് ട്വിറ്ററിൽ പ്രവേശനം നൽകരുതെന്നും കേന്ദ്ര സർക്കാരിനോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: സെൻട്രൽ വിസ്‌ത പദ്ധതി; നിർമാണം തടയാനാകില്ലെന്ന് ഡെൽഹി ഹൈക്കോടതി







































