പട്ടാമ്പി: രണ്ട് വ്യത്യസ്‌ത പോക്‌സോ കേസുകളിൽ ശിക്ഷ വിധിച്ച് പട്ടാമ്പി ഫാസ്‌റ്റ് ട്രാക്ക് കോടതി. 14 വയസുകാരനെ പീഡിപ്പിച്ച കേസിൽ 21 വയസുകാരന് 21 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. തമിഴ്‌നാട് വെല്ലൂർ കുടമ്പേരി ശ്രീനിവാസനെയാണ് ജഡ്‌ജി സതീഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണം.
മറ്റൊരു പോക്‌സോ കേസിൽ 56 വയസുകാരന് അഞ്ച് വർഷം തടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്. പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി വല്ലപ്പുഴ അബ്ബാസിനാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി.
Most Read: പൂക്കോട് സർവകലാശാല ഫാമിലെ കുതിര ചത്തു; പേവിഷ ബാധയെന്ന് സംശയം







































