കോഴിക്കോട്: നല്ലളത്തെ ജിഷ്ണുവിന്റെ മരണത്തിന് പിന്നിൽ പോലീസെന്ന് കുടുംബം. പോസ്റ്റ്മോർട്ടം റിപ്പോർട് കിട്ടിയ ശേഷം കൂടുതൽ നടപടിക്കെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തി ഇല്ലെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് എംകെ രാഘവൻ എംപി ഉറപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ പ്രദേശത്തെ ഓട്ടോ ഡ്രൈവർ ബിനീഷ്, ജിഷ്ണുവിനെ മദ്യലഹരിയിൽ കണ്ടതായി പോലീസിന് മൊഴി നൽകി. എന്നാൽ ഈ മൊഴി വിശ്വാസത്തിൽ എടുക്കരുതെന്ന് കുടുംബം ജിഷ്ണുവിന്റെ പറഞ്ഞു. ഇയാൾ പോലീസിന്റെ സുഹൃത്താണെന്നും കുടുംബം ആരോപിക്കുന്നു.
കേസിൽ മറഞ്ഞിരിക്കുന്ന ദുരൂഹത മാറ്റി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് നേരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നു. പോലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീടിന് സമീപമുള്ള മതിലിൽ നിന്ന് വീണുണ്ടായ ആഘാതമാകാം മരണ കാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്.
Most Read: രാജ്യത്ത് ഊർജ പ്രതിസന്ധി അതിരൂക്ഷമാവുന്നു







































