പാലക്കാട്: നല്ലേപ്പിള്ളി സർക്കാർ യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിൽ ഗൂഢാലോചനയില്ലെന്ന് പോലീസ്. തത്തമംഗലം സ്കൂളിൽ പുൽക്കൂട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലും ഇവർക്ക് പങ്കില്ലെന്നാണ് പോലീസ് കണ്ടെത്തൽ.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി അനിൽകുമാർ, ബജ്രംഗ് ദൾ ജില്ലാ സംയോജക് സുശാസനൻ, വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വേലായുധൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് ഇക്കാര്യം മനസിലായത്.
പെട്ടെന്നുള്ള പ്രകോപനമാണ് ആഘോഷം ചോദ്യം ചെയ്യാൻ കാരണം. ബോധപൂർവം മറ്റാരോ പുൽക്കൂട് നശിപ്പിച്ചുവെന്നും ഇവർക്കെതിരെ ആയുധമാക്കാൻ ശ്രമിച്ചുവെന്നുമാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സാമൂഹ്യവിരുദ്ധരാകാം ഇത് ചെയ്തതെന്നാണ് നിഗമനം. നല്ലേപ്പിള്ളി സ്കൂളിലെ അതിക്രമവും തത്തമംഗലം സ്കൂളിലെ പുൽക്കൂട് നശിപ്പിച്ചതും ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
Most Read| ചെസിൽ വീണ്ടും ഇന്ത്യൻ ചരിത്രം; ലോക റാപ്പിഡ് കിരീടം ചൂടി കൊനേരു ഹംപി








































