കണ്ണൂർ: പരാതി നൽകിയിട്ടും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി യുവതി. കഴിഞ്ഞ 8 മാസമായിട്ടും പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് യുവതി വ്യക്തമാക്കുന്നത്.
8 മാസം മുൻപാണ് എടക്കാട് പോലീസിൽ കുടിയാൻമല സ്വദേശിയായ യുവാവിനെതിരെ യുവതി പരാതി നൽകിയത്. യുവതിയുമായി പ്രണയത്തിലായ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ നിന്നും ഇയാൾ പിൻമാറി. പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും സംഭവത്തിൽ ഇതുവരെ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല.
അതേസമയം യുവാവ് തന്നെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി പോലീസ് സ്റ്റേഷനിൽ എഴുതി ഒപ്പിട്ടതായി പറയുന്ന രേഖയും യുവതി പത്രസമ്മേളനത്തിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
Read also: ‘വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യമില്ല, സമയവുമില്ല’; ഗവർണർ








































